കാട്ടുകുരുമുളക്
വിവരണം
- പ്രകൃതം : സസ്യം
- ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ
- ഇലകൾ : കുന്താകൃതിയിലുള്ളവ , അഗ്രം കൂർത്തവ , മിനുസമാർന്നവ, രോമരഹിതമായവ, വലക്കണ്ണികൾ പോലെയുള്ള ഞരമ്പുകളോടു കൂടിയവ .
- പൂക്കൾ : ഇലകൾക്ക് എതിർവശത്തായി നീളമുള്ള തണ്ടുകളിലെ പൂങ്കുലകളിൽ കാണപ്പെടുന്ന ചെറിയ പൂക്കൾ; ആൺ പൂക്കളിൽ രണ്ട് പരാഗകോശങ്ങളും പെൺപൂക്കളിൽ ഒരൊറ്റ അണ്ഡാശയവും മാംസളമായ സ്റ്റിഗ്മയും ഉണ്ടായിരിക്കും.
- പഴങ്ങൾ : വിളയാത്തപ്പോൾ പച്ച നിറം. ഉരുണ്ടതോ അണ്ഡാകൃതിയോ ഉള്ള ഇവ നീളമുള്ളതും തൂങ്ങിക്കിടക്കുന്നതുമായ നേർത്ത തണ്ടുകളിലാണ് വളരുന്നത്.
ചുമ, മുറിവുകൾ, വീക്കം കുറയ്ക്കുന്നതിന്, തലവേദന
- സസ്യഭാഗങ്ങൾ സാധാരണയായി ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കുന്നത്.
- തലവേദനയ്ക്ക് വേരിന്റെ സത്ത് നേരിട്ട് കഴിക്കാറുണ്ട്.
കൃഷി ,സംരക്ഷണം
പ്രധാനമായും ടിഷ്യു കൾച്ചർ വഴിയാണ് വംശവർദ്ധനവ് നടത്തുന്നത്. ചെടിയുടെ അഗ്രഭാഗങ്ങളും മുട്ടുകളും വേഗത്തിലുള്ള വംശവർദ്ധനവിനായി ഉപയോഗിക്കുന്നു. അഗ്രഭാഗങ്ങളെ അപേക്ഷിച്ച് മുട്ടുകൾ ഉപയോഗിക്കുമ്പോൾ മൂന്നിരട്ടി മികച്ച ഫലം ലഭിക്കുന്നു.
വേരുപിടിക്കൽ: പകുതിയോ നാലിലൊന്നോ വീര്യമുള്ള എം.എസ് മീഡിയത്തിൽ വിജയകരമായി വേരുകൾ വളരുന്നു..
വിത്ത് മുളയ്ക്കൽ : ചുവന്ന നിറത്തിലുള്ള മാംസളമായ ഒറ്റ വിത്തുള്ള പഴങ്ങളാണ് ഇതിനുള്ളത്. വിത്തുകൾ ഉപയോഗിക്കാമെങ്കിലും, വംശനാശഭീഷണി നേരിടുന്ന അപൂർവ്വ ഇനമായതിനാൽ ടിഷ്യു കൾച്ചർ രീതിയാണ് കൂടുതൽ അഭികാമ്യം.
ടിഷ്യു കൾച്ചർ വഴി ഉത്പാദിപ്പിച്ച തൈകൾ സ്വാഭാവിക വനങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിന് മുൻപ് 6 മാസത്തിലധികം നഴ്സറിയിൽ സംരക്ഷിക്കേണ്ടതുണ്ട്. മറ്റ് കുരുമുളക് വർഗ്ഗങ്ങളെപ്പോലെ തന്നെ ഉയർന്ന ആർദ്രതയും , തണലും, വെള്ളം വാർന്നുപോകുന്ന മണ്ണും ഇതിന് ആവശ്യമാണ്.