താമര
Scientific name
നെലുമ്പോ ന്യൂസിഫെറ ഗേരറ്റൻ
English Name
ലോട്ടസ്
Malayalam name
താമര
Common name
ലോട്ടസ്
വിവരണം
- പ്രകൃതം : സസ്യം
- കാണപ്പെടുന്ന പ്രദേശം : ജലസസ്യം (കുളങ്ങൾ, തടാകങ്ങൾ, നദികൾ)
- ഇലകൾ : വെള്ളത്തിന് മുകളിലായി 1-2 മീറ്റർ ഉയരത്തിൽ നിൽക്കുന്ന വലിയ ഇലകൾ (60 സെ.മീ വരെ വലിപ്പം). ഇലയുടെ നടുഭാഗത്താണ് ഞെട്ട് ചേരുന്നത്.
- തണ്ടുകൾ : വെള്ളത്തിനടിയിലെ ചെളിയിൽ തിരശ്ചീനമായി വളരുന്ന കിഴങ്ങുകൾ .
- പൂക്കൾ : ഇലകൾക്കും മുകളിലായി തടിച്ച തണ്ടുകളിൽ വിരിയുന്ന വലിയ പൂക്കൾ (35 സെ.മീ വരെ വലിപ്പം).
Uses
മലബന്ധം, ദഹനപ്രശ്നങ്ങൾ, വയറുവേദന, ആമാശയ വ്രണം (അൾസർ), അമിത രക്തസ്രാവം, പനി
Parts used
മുഴുവൻ ചെടിയും
How to use
- വയറിളക്കത്തിന് ഇലയുടെ നീര് ഉപയോഗിക്കുന്നു;
- ഇലനീര് അതിമധുരവുമായി ചേർത്ത് കാച്ചി സൂര്യാഘാതത്തിന് മരുന്നായി ഉപയോഗിക്കുന്നു.
- ഹൃദയത്തിന് ബലം നൽകുന്ന ടോണിക്കായി പൂക്കൾ ഉപയോഗിക്കുന്നു.
- വയറുവേദന, രക്തസ്രാവം എന്നിവയ്ക്ക് പൂവിന്റെ ഞെട്ട്/ഇരിപ്പിടം കഷായം വെച്ച് കഴിക്കുന്നു.
- അസ്വസ്ഥത, പനി, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കായയുടെ കഷായം ഉപയോഗിക്കുന്നു.
- വേരിലെ അന്നജം വയറിളക്കം, അതിസാരം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. വട്ടചൊറി, മറ്റ് ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് വേര് അരച്ചുപുരട്ടുന്നത് നല്ലതാണ്.
Conservation
കൃഷി ,സംരക്ഷണം
വിത്തിന്റെ മാംസളമായ ഭാഗത്തിന് കേടുപാടുകൾ സംഭവിക്കാത്തവിധം നടുഭാഗം ഉരച്ചശേഷം ചൂടുവെള്ളത്തിൽ കുതിർക്കുക. ദിവസവും രണ്ടുതവണ വെള്ളം മാറ്റണം. 25°C ൽ 3-4 ആഴ്ചയ്ക്കുള്ളിൽ മുളയ്ക്കൽ ലക്ഷണങ്ങൾ കാണിക്കും. മുളച്ച വിത്തുകൾ ഓരോന്നായി ചട്ടികളിൽ നട്ട് വെള്ളത്തിൽ മുക്കിവെക്കുക. ചെടി വളരുന്നതിനനുസരിച്ച് വെള്ളത്തിന്റെ അളവ് കൂട്ടുക.
വസന്തകാലത്ത് ചെടി വളരാൻ തുടങ്ങുമ്പോൾ വേര് വേർതിരിച്ചും (Division) നടാം. വേരുകൾക്ക് ക്ഷതമേൽക്കാതെ സൂക്ഷിക്കണം.
നല്ല പോഷകസമൃദ്ധമായ കളിമണ്ണിൽ, പൂർണ്ണ സൂര്യപ്രകാശത്തിലും (6-8 മണിക്കൂർ), 25°C ന് മുകളിൽ ചൂടുള്ള വെള്ളത്തിലുമാണ് കൃഷി ചെയ്യേണ്ടത്. ആഴം കുറഞ്ഞ കുളങ്ങളിലോ 18-24 ഇഞ്ച് ആഴമുള്ള പാത്രങ്ങളിലോ വളർത്താം.