വെളുത്തുള്ളിച്ചെടി
ശാസ്ത്ര നാമം
മൻസോവ അലിയേസിയ (ലാം.) എ.എച്ച്.ജെൻട്രി
ഇംഗ്ലീഷ് പേര്
വൈൽഡ് ഗാർലിക്
മലയാളം പേര്
വെളുത്തുള്ളിച്ചെടി
പൊതുവായ പേര്
ഫാൾസ് ഗാർലിക്
വിവരണം
- പ്രകൃതം : കുറ്റിച്ചെടി
- കാണപെടുന്ന പ്രദേശം : മഴക്കാടുകൾ
- ഇലകൾ : തിളക്കമുള്ള പച്ച ഇലകൾ
- പൂക്കൾ : വെളുത്ത ഉൾഭാഗത്തോടു കൂടിയ മനോഹരമായ ലാവെൻഡർ പൂക്കൾ; ഇവ പിന്നീട് മങ്ങിയ ലാവെൻഡർ നിറമായും തുടർന്ന് ഏകദേശം വെള്ള നിറമായും മാറുന്നു.
ഔഷധഗുണം
സന്ധിവാതം, വാതം, ചുമ, ജലദോഷം
ഉപയോഗ ഭാഗങ്ങള്‍
തൊലി, ഇല, വേര്
ഔഷധ ഉപയോഗം
- ഇലകൾ ഉപയോഗിച്ചുണ്ടാക്കുന്ന മിശ്രിതം ജലദോഷം, പനി , ചുമ എന്നിവയ്ക്കുള്ള സാധാരണ പ്രതിവിധിയായി ഉപയോഗിക്കുന്നു.
- തൊലി കൊണ്ടുണ്ടാക്കുന്ന കഷായം വയറുവേദനയ്ക്കും കുടലിലെ വിരകൾക്കും ചികിത്സയായി ഉപയോഗിക്കുന്നു.
- ഇലയോടൊപ്പം തൊലിയും ചേർത്ത് പനി ചികിത്സിക്കാൻ ഉപയോഗിക്കാറുണ്ട്.
- തൊലി അരച്ച് ശരീരത്തിലെ തടിപ്പുകൾക്കും വീക്കങ്ങൾക്കും ചർമ്മത്തിലെ അണുബാധകൾക്കും ലേപനമായി ഉപയോഗിക്കുന്നു
സംരക്ഷണം
കൃഷി ,സംരക്ഷണം
ഉഷ്ണമേഖലാ മഴക്കാടുകളിലെ സസ്യമാണിത്. ഈർപ്പം നിലനിർത്തുന്നതും ജൈവവളങ്ങളാൽ സമ്പന്നവുമായ മണ്ണ് ഇഷ്ടപ്പെടുന്നു. ഇതിന്റെ ഇലകൾ ഞെരുടുമ്പോൾ വെളുത്തുള്ളിയുടെ കടുത്ത ഗന്ധമുണ്ടാകും.
വിത്തുകൾ വഴിയോ വിളഞ്ഞ തണ്ടുകൾ മുറിച്ചുനട്ടോ പ്രജനനം നടത്താം.